KeralaLatest

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ

“Manju”

തിരുവനന്തപുരം : പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രാഗ്രാമറുടെ രണ്ടു താൽക്കാലിക ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ കഷണിച്ചു. എം.ടെക്. (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്‌സി.(ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) (ഏതെങ്കിലും റഗുലർ ഫുൾടൈം കോഴ്‌സുകളിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) ആണ് യോഗ്യത. കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ അഭികാമ്യം.

PHP and related frame works and well versed in Postgr SQL or related RDBMS സാങ്കേതിക പരിജ്ഞാനമായി കണക്കാക്കും. യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം എന്നിവ സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പായി [email protected] അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

Related Articles

Back to top button