KeralaLatest

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഇന്ന് ഏറ്റെടുക്കും

“Manju”

തിരുവനന്തപുരം : എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അദാനി ഗ്രൂപ്പിന്.  എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി വി രവീന്ദ്രന്‍നില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍ പോര്‍ട്ട് ഓഫീസര്‍ ജി മധുസുദന റാവു ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.
50 വര്‍ഷത്തേക്കാണ് നടത്തിപ്പിനു കരാര്‍.  എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാവും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം . നിലവിലുള്ള ജീവനക്കാര്‍ക്ക് മൂന്നുവര്‍ഷം വരെ ഇവിടെ തുടരാം.  അതിനുശേഷം അദാനി എയര്‍പോര്‍ട്ട്ന്റെ ഭാഗമാ വുകയോ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറുകയോ ചെയ്യണം

Related Articles

Back to top button