International

വിലക്കുറവിൽ ഐഫോൺ: ഓർഡർ ചെയ്തപ്പോൾ കിട്ടിയത്!!!….

“Manju”

ബാങ്കോക്ക്: ‘വിലക്കുറവ്’ എന്ന ബോർഡ് കണ്ടാൽ ആരായാലും ഒന്ന് നോക്കിപോകും. അതിപ്പോ ഇകൊമേഴ്‌സ് സൈറ്റിലായാലും സാധാരണ കടയിലായാലും. വിലക്കുറവിൽ ഒരു ഐഫോൺ ആണെങ്കിലോ?.. ലിങ്കിൽ ക്ലിക്ക് ചെയ്യാതെ പോകാത്തവരായി ആരും കാണില്ല. അത്തരത്തിൽ ഒരു ലിങ്ക് ക്ലിക്ക് ചെയ്തതാണ് തായ്‌ലാൻഡിൽ നിന്നുള്ള ഒരു ബാലൻ. ഓഫർ കണ്ടപ്പോൾ ഒന്നും നോക്കിയില്ല ഓർഡർ ചെയ്തു.

ദിവസങ്ങൾക്ക് ശേഷം ഓർഡർ ഡെലിവറി ചെയ്യാനായി ഡെലിവറി ബോയി വീട്ടിലെത്തിയപ്പോൾ കുട്ടിയ്ക്ക് കിട്ടിയത് അവനോളം വലിപ്പമുള്ള ഒരു ബോക്‌സായിരുന്നു. ഐഫോൺ തന്നെയാണ് കിട്ടിയത്. എന്നാൽ ഫോൺ വിളിക്കാൻ പറ്റില്ലെന്ന കുഴപ്പമേയുള്ളൂ. ഓർഡർ ചെയ്ത സാധനം തന്നെയാണ് കുട്ടിയ്ക്ക് കിട്ടിയത്.

ഓഫർ വേഗം തീരുമെന്ന ആശങ്കയുള്ളത് കാരണം കുട്ടി അധികം ഒന്നും വായിക്കാൻ നിന്നില്ല. ‘ബൈ’ ബട്ടണിൽ അമർത്തി കുട്ടി ഐഫോൺ വാങ്ങി. യഥാർത്ഥത്തിൽ ഐ ഫോൺ ആകൃതിയിലുള്ള ടേബിൾ ആണ് കുട്ടി ഓർഡർ ചെയ്‌തെന്ന കാര്യം വീട്ടിൽ എത്തിയപ്പോഴാണ് മനസിലാകുന്നത്. ഐഫോൺ 6 എസ് മോഡലിന് സമാനമാണ് ബാലന് ലഭിച്ച കോഫി ടേബിൾ. കറുത്ത നിറമുള്ള ഒരു സ്‌ക്രീൻ, ടച്ച് ഐഡി, ഫേക്ക് മൈക്ക് എന്നിവ ഇതിലുണ്ട്.

പ്രശസ്തമായ റോസ് ഗോൾഡ് നിറത്തിലുള്ള ഐഫോൺ ടേബിളിലെ നാല് കാലുകൾ വെള്ള നിറത്തിൽ കാണാം. കിട്ടിയതെന്തായാലും മടക്കിയയക്കാൻ നിന്നില്ല, ഐഫോൺ ടേബിളിൽ പുസ്തകങ്ങൾ വച്ചാണ് ഇപ്പോൾ കുട്ടിയുടെ പഠിത്തം.

Related Articles

Back to top button