IndiaLatest

പത്തേ പത്ത് ചോദ്യം, ഉത്തരം നല്‍കിയാല്‍ ഒരു ലക്ഷം

“Manju”

ഇന്ത്യയുടെ വിസ്മയകരമായ ബഹിരാകാശ പര്യവേക്ഷണ യാത്രയെ ആദരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ചന്ദ്രന്റെ അത്ഭുതങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും, ശാസ്ത്ര കണ്ടെത്തലിനോടും ഉള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കുന്നതിനും ചന്ദ്രയാൻ-3 മഹാക്വിസ് ആണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്മാരെയും ക്വിസില്‍ പങ്കെടുക്കാൻ സ്വാഗതം ചെയ്യുകയാണ് ഇസ്രോ.

https://isroquiz.mygov.in/ എന്ന വെബ്‌സെറ്റിലൂടെയാണ് ക്വിസ് മത്സരം നടക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ ഒരു ലക്ഷം രൂപ വരെ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് കേന്ദ്ര സര്‍ക്കാരൊക്കുന്നത്.

Related Articles

Back to top button