KeralaLatest

അവകാശികളില്ലാതെ ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും പണം വര്‍ദ്ധിക്കുന്നു: കേന്ദ്രധനമന്ത്രി

“Manju”

ന്യൂഡല്‍ഹി : അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ അവരുടെ അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യുന്നുണ്ടെന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉറപ്പുവരുത്തണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമൻ.

ധനകാര്യസ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ പണം കൈകാര്യം ചെയ്യുമ്ബോള്‍ തന്നെ ഭാവിയിലെന്തെന്ന കാര്യം ചിന്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ അവരുടെ അവകാശികള്‍ ആരെന്ന് കൃത്യമായി നാമനിര്‍ദ്ദേശം നടത്തണമെന്നും പേരും വിലാസവും ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉറപ്പു വരുത്തണമെന്നും കേന്ദ്രമന്ത്രി വിശദമാക്കി.

രാജ്യത്ത് ബാങ്കിംഗ് സംവിധാനത്തില്‍ മാത്രമായി 35,000 കോടി രൂപയില്‍ അധികം അനന്തരാവകാശികള്‍ ഇല്ലാതെ പണമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഒരു ലക്ഷം കോടിയിലധിതം തുക ക്ലെയിം ചെയ്യപ്പെടാതുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ പത്ത് വര്‍ഷമോ അതിലധികമോ ആയി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന അക്കൗണ്ടുകളിലെ നിക്ഷേപതുകയാണ് അവകാശികളില്ലാത്ത പണമായി കണക്കാക്കുന്നത്.

 

Related Articles

Back to top button