InternationalLatest

ട്രെൻഡിംഗ് ആയി ഇന്ത്യയുടെ ‘യുപിഐ’

കയ്യില്‍ പണമില്ലാതെ 'പണമിടപാട്' നടത്തി ലോകനേതാക്കള്‍

“Manju”

ഇന്ത്യയുടെ ഡിജിറ്റല്‍ സംവിധാനങ്ങളില്‍ അത്ഭുതപ്പെട്ട് ലോകനേതാക്കള്‍. കയ്യില്‍ പണമില്ലാതെ പണമിടപാട് നടത്തിയതിന്റെ ആശ്ചര്യത്തിലാണ് നേതാക്കള്‍.

ഭാരത് മണ്ഡപത്തിലെത്തി യുപിഐ പണമിടപാട് നടത്തുന്ന ബ്രസീല്‍ പ്രതിനിധിയുടെ വീഡിയോ വൈറലാണ്.

തനതായ കരകൗശല ഉത്പന്നങ്ങളുടെ വമ്ബൻ സ്റ്റാളാണ് ലോകനേതാക്കള്‍ക്കായി ഭാരത് മണ്ഡപത്തിലൊരുങ്ങിയത്. ഇവിടെ തമിഴ്‌നാടിന്റെ കരകൗശല സ്റ്റാളിലെത്തിയ പ്രതിനിധിയാണ് യുപിഐ ഉപയോഗിച്ച്‌ പണമിടപാട് നടത്തിയത്. ഇത്രമാത്രം ഡിജിറ്റല്‍ സൗകര്യങ്ങളില്‍ നിങ്ങള്‍ അനുഗ്രഹീതരാണെന്നും ഏറെ പ്രചോദനമാണ് ഇത് നല്‍കിയതെന്നും പ്രതിനിധി പറഞ്ഞു.

https://twitter.com/mansukhmandviya/status/1700448844125983156?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1700448844125983156%7Ctwgr%5E5da60ed015a5fed75d88e78100c92e176cdd348a%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam

ഇന്ത്യയുടെ സുഗമ ഡിജിറ്റല്‍ സംവിധാനങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. വിദേശ പ്രതിനിധികള്‍ക്ക് യുപിഐ വാലറ്റുകളില്‍ 1000 രൂപ വീതമാണ് നല്‍കിയത്. ഇതിനായി 10 ലക്ഷത്തിലധികം തുകയാണ് മാറ്റിവെച്ചത്. ഇടപാട് നടത്തുന്നതിനായി ജി20 ഇന്ത്യമൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. എല്ലാ അംഗരാജ്യങ്ങളുടെയും ഭാഷകളെ പിന്തുണയ്‌ക്കുന്ന തരത്തിലായിരുന്നു ആപ്പി്‌ന്റെ വികസനം.

ഇതിന് പുറമേ പ്രതിനിധികള്‍ക്ക് ഇന്ത്യയിലെ ഡിജിറ്റല്‍ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നേര്‍കാഴ്ച നല്‍കാനായി ഡിജിറ്റല്‍ ഇന്ത്യ എക്സ്പീരിയൻസ് സോണുംഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐടി മന്ത്രാലയമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഭാരത് മണ്ഡപത്തിലെ 414 ഹാളുകളിലാണ് അത്യാധുനിക ഡിജിറ്റല്‍ ഇന്ത്യ എക്സ്പീരിയൻസ് സാണുകളൊരുക്കിയിരിക്കുന്നത്.

https://twitter.com/i/status/1700405037594542148

ഡിജിറ്റല്‍ വ്യാപരത്തിനായി രാജ്യമെമ്ബാടും ഏകീകൃത സംവിധാനമായ ഒഎൻഡിസി, വ്യക്തിഗത രേഖകള്‍ ഡിജിറ്റല്‍ ആയി സൂക്ഷിക്കുന്നതിന് ഡിജി ലോക്കര്‍, ആരോഗ്യമേഖലയെ ഡിജിറ്റലാക്കുന്ന ഇസഞ്ജീവനി തുടങ്ങിയവയും ലോകനേതാക്കള്‍ക്ക് പരിചയപ്പെടുത്തി നല്‍കാൻ ജി20 വേദിക്കായി.

Related Articles

Back to top button