IndiaLatest

സ്വതന്ത്ര വ്യാപാര കരാര്‍ ;പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി ഋഷി സുനക്

“Manju”

ലണ്ടൻ: ഭാരതവുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായി(എഫ്ടിഎ) പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചകള്‍ നടത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ലണ്ടനില്‍ തിരച്ചെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി, നിയമനിര്‍മ്മാതാക്കളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭാരത സന്ദര്‍ശനത്തിന് ശേഷം ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഋഷി സുനകും ഭാര്യ അക്ഷതാ മൂര്‍ത്തിയും.

പ്രതിരോധം, സാങ്കേതികവിദ്യ, രാജ്യങ്ങള്‍ തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഇടപാട് എന്നിവയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഊഷ്മളവും ഉല്‍പാദനപരവുമായ ചര്‍ച്ചകള്‍ നടത്തി. ഭാരതവും യുകെയും ഒരു സ്വതന്ത്ര വ്യാപാര കരാറിനായി 12 ഓളം ചര്‍ച്ചകള്‍ നടത്തി. ഈ ഉഭയകക്ഷി വ്യാപാര പങ്കാളിത്തം 36 ബില്യണ്‍ ജിബിപി(ഗ്രേറ്റ് ബ്രിട്ടീഷ് പൗണ്ട്) വര്‍ദ്ധിക്കുമെന്ന് വിശ്വസിക്കുന്നു. താനും തന്റെ കുടുംബം ഇന്ത്യൻ വംശജരാണ്. തന്റെ ഭാര്യയും അവളുടെ കുടുംബവും ഭാരതത്തില്‍ സാമ്പത്തിക താല്‍പ്പര്യമുള്ള വ്യക്തികളാണ് എന്ന് ഋഷി സുനക് പറഞ്ഞു. ഇതിന് പുറമെ റഷ്യയെയും ചൈനയേയും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

മിക്ക ജി20 നേതാക്കളും സഹകരണത്തിന്റെ മനോഭാവത്തില്‍ ഡല്‍ഹിയില്‍ ഒത്തുകൂടിയപ്പോഴും ഉച്ചകോടിയില്‍ ഒരു നേതാവിനെ മാത്രം കണ്ടില്ല. ജി20 നേതാക്കളെ നേരിടാൻ പുടിന് ധൈര്യമില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യുക്രെയ്നില്‍ ഭയാനകമായ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നു. യുഎൻ ചാര്‍ട്ടര്‍ ലംഘിച്ചു, യൂറോപ്യൻ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നു. ആഗോള ഊര്‍ജ്ജ വിതരണത്തെ തന്നെ യുദ്ധം തടസ്സപ്പെടുത്തുന്നു. ചൈനയ്‌ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ച്‌ പാര്‍ലമെന്ററി ഗവേഷകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗുമായും സംസാരിച്ചു. ബ്രിട്ടീഷ് ജനാധിപത്യത്തെ തകര്‍ക്കാൻ ശ്രമിക്കുന്ന നടപടികള്‍ പൂര്‍ണ്ണമായും അംഗീകരിക്കാനാവില്ലെന്നും ഒരിക്കലും വച്ചുപൊറുപ്പിക്കാനാവില്ലെന്നും താൻ പ്രധാനമന്ത്രി ലീയോട് ഊന്നിപ്പറഞ്ഞുവെന്ന് ഋഷി സുനക് പറഞ്ഞു.

Related Articles

Back to top button