LatestThiruvananthapuram

നിപ; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

“Manju”

സംസ്ഥാനത്ത് നിപ വൈറസ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് 4.30നാണ് യോഗം ചേരുക. ഓൺലൈനായി ചേരുന്ന യോഗത്തിൽ അഞ്ചു മന്ത്രിമാർ , ഡി എം ഒ മാർ, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

അതേസമയം, നിപ വൈറസ്‌ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. വില്യാപ്പള്ളിയിലെ 3,4,5 വാർഡുകളും പുറമേരിയിലെ 13ാം വാർഡും കൂടിയാണ് കണ്ടയിൻമെന്റ് സോണായി പ്രഖാപിചിരിക്കുന്നത്. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാർഡുകളെ കണ്ടയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു.

ജില്ലയിലെ 8 പഞ്ചായത്തുകളാണ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5,1 2,1 3,1 4, 15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1, 2, 20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5, 6, 7, 8, 9 വാർഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2, 10, 11, 12, 13, 14, 15, 16 വാർഡുകളെ ഇന്നലെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button