IndiaKerala

ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ രവിശാസ്ത്രിക്ക് ഇന്ന് 58-ാം പിറന്നാൾ

“Manju”

 

ആർ.ഗുരുദാസ്

ന്യൂഡല്‍ഹി : ഇന്ത്യൻ ക്രിക്കറ്റ് പരിശീലകനും മുൻ കമന്റേറ്ററും ദേശീയ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനുമായ രവിശങ്കർ ജയദ്രിത ശാസ്ത്രി 1962മേയ് 27നു ബോംബയിൽ ജനിച്ചു. മംഗലാപുരം വംശജശനായ ശാസ്ത്രി മാതുങ്കയിലെ ഡോൺബോസ്‌കോ ഹൈ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

കൗമാരപ്രായത്തിൽ തന്നെ ക്രിക്കറ്റിനെ ഗൗരവമായി എടുത്ത ശാസ്ത്രി 1976ൽ തന്റെ സ്കൂളിനുവേണ്ടി കളിച്ച അദ്ദേഹം ഇന്റർ സ്കൂൾ ഗൈൻസ് ഷീൽഡിന്റെ ഫൈനലിൽ എത്തിയെങ്കിലും വിജയിക്കാനായില്ല. എന്നാൽ 1977ൽ രവിശാസ്ത്രിയുടെ നേതൃത്വത്തിൽ ഉള്ള ടീം ഗൈൻസ്ഷീൽഡ് നേടി ആ സ്കൂളിന്റെ ചരിത്രം തിരുത്തി കുറിച്ചു. പിന്നീട് വാണിജ്യം പഠിച്ച പോഡാർ കോളേജിലും ക്രിക്കറ്റില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

1981മുതൽ 1992വരെ ഇന്ത്യൻ ടീമിനായി കളിച്ച അദ്ദേഹം ഒരു ലെഫ്റ്റ് ഹാൻഡ് സ്പിൻ ബൗളർ ആയാണ് കരിയർ ആരംഭിച്ചത്. പിന്നീട് ബാറ്റിംഗ് ഓൾ റൗണ്ടറായി മാറി. 1981ഫെബ്രുവരിയിൽ ന്യൂസിലന്റുമായുള്ള ടെസ്റ്റ്‌ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു.

ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ‘ചപ്തി ഷോട്ട് ‘എന്ന തന്റേതായ വ്യക്തിമുദ്ര ലോക ക്രിക്കറ്റിൽ പതിപ്പിച്ച അദ്ദേഹം ഒരു ടെസ്റ്റ്‌ മത്സരത്തിൽ മാത്രമാണ് നായകനായത്, ആഭ്യന്തര ക്രിക്കറ്റിൽ ബോംബെയ്ക്ക് വേണ്ടി കളിച്ച് രഞ്ജി ട്രോഫി നേടി. 31-ാം വയസിൽ കാൽമുട്ടിന് ഏറ്റ പരിക്ക് ശാസ്ത്രിയെ വിരമിക്കാൻ നിർബന്ധിതാനാക്കി.

2014ൽ ബി. സി. സി.ഐ ഡയറക്ടർ ആയി ആറുമാസകാലം സേവനം അനുഷ്ഠിച്ചു. 2017ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായി.

Related Articles

Back to top button