IndiaLatest

ഇന്ത്യൻ അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച്‌ പാകിസ്താൻ ബാര്‍ കൗണ്‍സില്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യൻ അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച്‌ പാകിസ്താൻ ബാര്‍ കൗണ്‍സില്‍. ഇരുരാജ്യങ്ങളിലെയും അഭിഭാഷകര്‍ തമ്മിലുളള ബന്ധം ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒക്ടോബറില്‍ പാകിസ്താൻ സന്ദര്‍ശനം നടത്താൻ വനിതാ അഭിഭാഷകരെയും ക്ഷണിച്ചിട്ടുണ്ട്. പാകിസ്താൻ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയില്‍ ഇരുരാജ്യങ്ങളിലെയും അഭിഭാഷകര്‍ തമ്മിലുളള ക്രിക്കറ്റ് മത്സരം നടത്താനും പദ്ധതിയുണ്ട്. അഖിലേന്ത്യാ ബാര്‍ അസോസിയേഷൻ ചെയര്‍മാനായ ആദിഷ് സി അഗര്‍വാലക്കാണ് പാകിസ്താൻ ബാര്‍ കൗണ്‍സില്‍ ചെയര്‍മാൻ ഹസൻ റാസ പാഷ ക്ഷണക്കത്ത് അയച്ചിരിക്കുന്നത്. നിയമവ്യവസ്ഥയെ കൂടുതല്‍ മനസിലാക്കാനും അഭിഭാഷകര്‍ തമ്മിലുള്ള ഐക്യവും സൗഹാര്‍ദ്ദവും വര്‍ദ്ധിപ്പിക്കാനുമാണ് ഇത്തരത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്. നിയമങ്ങളെ കുറിച്ചുളള വീക്ഷണങ്ങള്‍ പങ്കുവയ്‌ക്കാനും നിയമപരമായ വൈദഗ്ധ്യവും അറിവും വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും കത്തില്‍ പറയുന്നു.

പാകിസ്താൻ ബാര്‍ കൗണ്‍സിലില്‍ നിന്ന് ക്ഷണം ലഭിച്ചതായി അഖിലേന്ത്യാ ബാര്‍ അസോസിയേഷൻ ചെയര്‍മാൻ ആദിഷ് സി അഗര്‍വാല അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുളള ബന്ധം ഊഷ്മളമാകുന്നതിനും സാഹോദര്യം ഊട്ടി ഉറപ്പിക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യപാക് ക്രിക്കറ്റ് പോരാട്ടം ആരാധകര്‍ക്കെന്നും ആവേശമാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുളള നയതന്ത്ര പ്രശ്‌നങ്ങളുടെ ആകം കുറയ്‌ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരുഷ, വനിതാ ക്രിക്കറ്റ് മല്‍സരങ്ങള്‍ കറാച്ചി, റാവല്‍ പിണ്ടി എന്നീ നഗരങ്ങളില്‍ വെച്ച്‌ നടത്താണ് പാകിസ്താൻ ബാര്‍ കൗണ്‍സില്‍ തിീരുമാനിച്ചിട്ടുളളത്. വിദേശകാര്യ മന്ത്രാലയം,ആഭ്യന്തര മന്ത്രാലയം,നിയമനീതി മന്ത്രാലയം, കായിക മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്ന് അനുമതിക്കു വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ആദിഷ് അഗര്‍വാല അറിയിച്ചു.

Related Articles

Back to top button