IndiaLatest

ട്രാൻസ്‌ജെൻഡേഴ്‌സിനായി ആദ്യ ഒപി കൗണ്ടര്‍ തുറന്നു

“Manju”

ന്യൂഡല്‍ഹി: ട്രാൻസ്ജെൻഡര്‍ സമൂഹത്തിനായി രാജ്യത്തെ ആദ്യ ഒപി കൗണ്ടര്‍ ഡല്‍ഹി ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് ഒപി കൗണ്ടര്‍ തുറന്നത്. ട്രാൻസ്ജെൻഡര്‍ സമൂഹത്തിന് തുല്യമായ ആരോഗ്യ സേവനങ്ങള്‍ നല്‍കണമെന്നും അവരുടെയും ആരോഗ്യം പ്രധാനമാണെന്നും ആശുപത്രി ഡയറക്ടര്‍ പ്രൊഫസര്‍ ഡോ. അജയ് ശുക്ല പറഞ്ഞു.

സമൂഹത്തില്‍ ട്രാൻസ്ജെൻഡേഴ്‌സ് ഒരുപാട് ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. നിരവധി ട്രാൻസ്ജെൻഡേഴ്‌സുമായി ഞങ്ങള്‍ സംസാരിച്ചു. പലയിടങ്ങളിലും അവര്‍ അധിക്ഷേപിക്കപ്പെടുന്നു. പൊതുസ്ഥലങ്ങളില്‍ മറ്റ് ആളുകളോടൊപ്പം ചികിത്സ ലഭ്യമാക്കുന്നതില്‍ അവര്‍ പ്രതിസന്ധികള്‍ നേരിടുന്നു. മറ്റുള്ളവരുടെ അധിക്ഷേപവും അവഹേളനവും കാരണം അസുഖം വന്നാല്‍ ചികിത്സിക്കാൻ പോലും അവര്‍ കൂട്ടാക്കുന്നില്ലെന്നും അജയ് ശുക്ല പറഞ്ഞു.

ആശുപത്രിയില്‍ ട്രാൻസ്ജെൻഡര്‍ രോഗികള്‍ക്ക് പ്രത്യേക വിശ്രമമുറികളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിരവധി ട്രാൻസ്ജെൻഡേഴ്‌സിന്റെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. തങ്ങള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംരംഭം തുടങ്ങിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്രാൻസ്ജെൻഡേഴ്‌സ് പ്രതികരിച്ചു.

Related Articles

Back to top button