KeralaLatest

ഏത് അടിയന്തിര സാഹചര്യവും നേരിടും; മന്ത്രി

“Manju”

ഡാമുകള്‍ തുറന്നാല്‍ ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാനും എറണാകുളം ജില്ല സജ്ജമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴക്കെടുതിയുടെ നാശനഷ്ട്ടങ്ങള്‍ പരിശോധിച്ചു വരുകയാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചക്ക് ആലുവയില്‍ അവലോകന യോഗം ചേരും. അതേസമയം, ജില്ലയില്‍ മഴ കണക്കുന്ന സാഹചര്യം നിലവില്‍ ഉണ്ടായെങ്കിലും വന്‍ നാശനഷ്ടങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നത് ജില്ലയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.

Related Articles

Back to top button