KeralaLatest

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലാർജ് ലാംഗ്വേജ് മോഡൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം

“Manju”

തിരുവനന്തപുരം : കാര്യവട്ടത്തെ സ്‌പോർട്‌സ് ഹബ്ബിൽ സ്ഥിതിചെയ്യുന്ന ഐസിഫോസിൽ (ICFOSS) ഒക്ടോബർ നാല് മുതൽ എട്ടു വരെ “നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) & ലാർജ് ലാംഗ്വേജ് മോഡലുകൾ” എന്ന വിഷയത്തിൽ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം (എഫ്.ഡി.പി) സംഘടിപ്പിക്കുന്നു. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (എൻഎൽപി), ജനറേറ്റീവ് മോഡലുകൾ എന്നീ മേഖലകളിൽ അറിവും നൈപുണ്യവും വികസിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സാങ്കേതികവിദ്യകളെയും രീതിശാസ്ത്രങ്ങളെയും കുറിച്ചുള്ള സമഗ്രമായ ധാരണ നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് പരിശീലനം.
വിവിധ കോളജുകൾ / സർവകലാശാലകൾ / മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങൾ / പിജി വിദ്യാർഥികൾ / ഗവേഷകർ എന്നിവർക്ക് അപേക്ഷിക്കാം. ആദ്യം വരുന്നവരെ ആദ്യം പരിഗണിക്കുക എന്ന രീതിയായിരിക്കും സ്വീകരിക്കുക, പരമാവധി 20 പേർക്ക് പങ്കെടുക്കാം. 3000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. സെപ്റ്റംബർ 29 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് – https://icfoss.in/event-details/177, 7356610110, 2700012/13, 0471 2413013, 9400225962.

Related Articles

Back to top button