KeralaLatestMalappuram

വീടിനോട് ചേർന്നുള്ള വൈക്കോൽ പുരയ്ക്ക് തീ പിടിച്ച് എടപ്പാളിലെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

“Manju”

പി.വി.എസ്

മലപ്പുറം: വീടിനോട് ചേർന്നുള്ള വൈക്കോൽ പുരയ്ക്ക് തീ പിടിച്ച് വീട്ടമ്മ മരിച്ചു. എടപ്പാൾ ഉദിനിക്കര കായലുംപള്ളത്ത് പ്രഭാകരന്റെ ഭാര്യ അരുന്ധതി(65)ആണ് മരിച്ചത്. ബുധനാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിന് പുറകില്‍ വിറകും വൈക്കോലും സൂക്ഷിച്ച ഭാഗമാണ് തീ പിടിച്ചത്. പൊന്നാനി ഫയര്‍ ഓഫീസര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചതോടെയാണ് വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പൊന്നാനി ആശുപത്രിയിലേക്ക് മാറ്റി.
മക്കൾ: ദിവ്യ, വിദ്യ, നവ്യ, വിഷ്ണു.
മരുമക്കൾ: ശ്രീജേഷ്, സജീഷ് , സനൂപ്.

Related Articles

Back to top button