കോട്ടയം; മഴ വീണ്ടും ശക്തമാകാനിരിക്കെ കോട്ടയം ജില്ലയിലെ 33 ഇടങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതില്‍ കൂടുതല്‍ സ്ഥലങ്ങളും കൂട്ടിക്കല്‍, തീക്കോയി മേഖലകളിലാണ്. കൂട്ടിക്കലില്‍ 11 ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. കൂട്ടിക്കല്‍, മുണ്ടക്കയം മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കും. സ്വമേധയാ മാറിയില്ലെങ്കില്‍ മാറ്റാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Check Also
Close
-
മുഖം മിനുക്കി ബ്രെസ്സ: ഒഫിഷ്യൽ ലോഞ്ചിങ് 30ന്June 27, 2022 7:47 PM