IndiaLatest

ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ച്‌ ഗ്ലോബല്‍ സൗത്ത്

“Manju”

ന്യൂ യോര്‍ക്ക്: യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യവുമായി ഗ്ലോബല്‍ സൗത്ത് വികസ്വര രാഷ്ട്രങ്ങള്‍. ന്യൂയോര്‍ക്കിലെ യുഎന്‍ പൊതുസഭയിലാണ് ഇന്ത്യക്ക് പിന്തുണയുമായി ഗ്ലോബല്‍ സൗത്ത് വികസ്വര രാജ്യങ്ങള്‍ രംഗത്ത് വന്നത്. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.

ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്നും യുഎന്‍ സുരക്ഷ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്നും രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാല്‍ഡീവ്‌സ്, സമോവ, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ പ്രശംസിച്ചത്.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റമുണ്ടാക്കാനായെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യ പല ചെറു രാജ്യങ്ങളെയും സഹായിച്ചുവെന്നും അതിനാല്‍ തന്നെ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് അര്‍ഹതയുണ്ടെന്നും രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. അതേസമയം വിദേശകാര്യ മന്ത്രിയുടെ അഭിസംബോധനയില്‍ കാനഡ വിഷയത്തില്‍ പ്രതികരണം ഉറ്റുനോക്കപ്പെടുന്നുണ്ട്.

Related Articles

Back to top button