IndiaLatest

ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് ലോക റെക്കോഡോടെ സ്വര്‍ണം

“Manju”

ഹാങ്ചൗ: ഏഷ്യൻ ഗെയിംസില്‍ മെഡല്‍ കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യൻ. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യൻ ടീമിന് ലോക റെക്കോഡോടെ സ്വര്‍ണം. ഐശ്വരി പ്രതാപ് സിംഗ്, സ്വപ്നില്‍ കുസലെ, അഖില്‍ ഷേരാൻ എന്നിവര്‍ അടങ്ങിയ ടീമാണ് ഉജ്വല വിജയം നേടിയത്.

ഷൂട്ടിംഗ് പത്തു മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ടീമിനത്തില്‍ ഇന്ത്യയ്ക്കു വെള്ളി. 1731 പോയിന്‍റുകള്‍ നേടിയാണ് ഇന്ത്യൻ ടീം വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. അത്ലറ്റിക്സ് മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമായി. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍ എന്നിവര്‍ ഇന്ന് 400 മീറ്റര്‍ ഹിറ്റ്സില്‍ മത്സരിക്കാനുണ്ട്. ബാഡ്മിന്‍റണി ടീമിനത്തില്‍ തായ്‌ലൻഡ് നെതിരെ ഇന്ത്യൻ താരം പി.വി സിന്ധു പരാജയപ്പെട്ടു.

Related Articles

Back to top button