KeralaLatest

പോത്തന്‍കോട് ലയണ്‍സ് ക്ലബിന്റെ പുതിയ ചുമതലക്കാരുടെ സ്ഥാനാരോഹണ ചടങ്ങും ഓണാഘോഷവും  ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു.

“Manju”
ലയൺസ് ക്ലബ് പോത്തൻകോട് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും, ഓണാഘോഷ പരിപാടിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്യുന്നു.മുൻ ലയൺസ് ഗവർണർ ഡോ എ കെ അബ്ബാസ്, ഡിസ്ട്രിക്ട് സെക്രട്ടറി എ കെ ഷാനവാസ്,സുനിൽ സി വർഗീസ്, രവികുമാർ, അബ്ദുൽ ലത്തീഫ് എന്നിവർ സമീപം.

പോത്തന്‍കോട് : ലയൺസ് ക്ലബ് പോത്തൻകോടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും, ഓണാഘോഷ പരിപാടിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു.
മൂൺലൈറ്റ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയ്ക്ക് മുൻ ലയൺസ് ക്ലബ് ഗവർണർ ഡോ. എ കെ അബ്ബാസ് അധ്യക്ഷത വഹിച്ചു. പോത്തൻകോട് ലയൺസ് ക്ലബ് പ്രസിഡൻറ് അഡ്വ അബ്ദുൽ ലത്തീഫ്, റീജിയൻ ചെയർമാൻ സുനിൽ സി വർഗീസ്,സോണൽ ചെയർമാൻ രവികുമാർ, ഷാനവാസ് എന്നിവർ സംസാരിച്ചു.

ഗായകന്‍ പട്ടം സനിത്തിന് മുൻ ഗവർണർ ഡോ എ കെ അബ്ബാസ് മെമൻ്റോ നല്കുന്നു

ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് മുൻ ഗവർണർ ഡോ എ കെ അബ്ബാസ് മെമന്റോ നല്കി ആദരിച്ചു. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന്റെ ഗാനത്തോടെ കലാപരിപാടികൾ ആരംഭിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു.

 

 

Related Articles

Back to top button