KeralaLatest

‘മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥിപ്രതിഭാ പുരസ്കാരം’ ബുധനാഴ്‌ച സമ്മാനിക്കും

“Manju”

സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ 2020-21 വിദ്യാഭ്യാസവര്‍ഷത്തില്‍ പഠിച്ചിറങ്ങിയ, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പ്രതിഭാധനരായ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം നല്‍കുന്ന ‘മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥിപ്രതിഭാ പുരസ്കാരം’ മാര്‍ച്ച്‌ 23 ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.
ആര്‍ ബിന്ദു പറഞ്ഞു.
വൈകിട്ട് ആറുമണിക്ക് കേരള സര്‍വ്വകലാശാലാ സെനറ്റ് ഹാളിലാണ് ചടങ്ങ്.ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന കാല്‍വെയ്പ്പായ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി അദ്ധ്യക്ഷയായിരിക്കും.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വി കെ പ്രശാന്ത് എംഎല്‍എ, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ . വി പി മഹാദേവന്‍ പിള്ള എന്നിവരുടെ വിശിഷ്ട സാന്നിദ്ധ്യം ചടങ്ങിലുണ്ടാവും.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളില്‍ നാഴികക്കല്ലാകും ‘മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥിപ്രതിഭാ പുരസ്കാരം’. രണ്ടര ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്താണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കുന്നത്.

Related Articles

Back to top button