KeralaLatestSports

ഒരു വീട്ടിലേക്ക് ഒരേ ദിവസം രണ്ട് ദേശീയ മെഡല്‍

“Manju”

തൃശൂര്‍ : ഒരു വീട്ടിലേക്ക് ഒരേ ദിവസം രണ്ട് ദേശീയ മെഡല്‍. രാജസ്ഥാനില്‍ ഇന്നലെ സമാപിച്ച ദേശീയ സീനിയര്‍ ജൂഡോ ചാമ്ബ്യൻഷിപ്പില്‍ കേരളത്തിനായി അശ്വിൻ പി.സി.സ്വര്‍ണവും അശ്വതി പി.ആര്‍.വെങ്കലവുമാണ് നേടിയത്.
ദമ്ബതികളാണ് ഇരുവരും. മെഡല്‍ നേടിയ അശ്വിനും, അശ്വതിക്കും ഒപ്പം അഞ്ച് ജൂഡോ താരങ്ങളും നാഷണല്‍ ഗെയിംസിലേക്ക് യോഗ്യത നേടി. ശിവാനന്ദ്.ആര്‍, ശാശ്വത്.ഒ.എസ് എന്നിവര്‍ പരിശീലകരും, വിനീത.സി ടീം മാനേജരുമായിരുന്നു. അശ്വിൻ കേരള പൊലീസിലും, അശ്വതി ഇറിഗേഷൻ ഡിപ്പാര്‍ട്ടുമെന്റിലും ജോലി ചെയ്യുന്നു. ഇരുവരും സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിലൂടെ ജോലി ലഭിച്ചവരാണ്. തൃശൂര്‍ പട്ടിക്കാട് സ്വദേശികളാണ്.

Related Articles

Back to top button