ErnakulamKeralaLatest

പാലാരിവട്ടം ആശ്രമത്തിൽ ‘നവപഥം’ ക്വിസ് മത്സരം സംഘടിപ്പിച്ചു

“Manju”

എറണാകുളം : ശാന്തിഗിരി മാതൃമണ്ഡലം അഖിലേന്ത്യ തലത്തിൽ സംഘടിപ്പിക്കുന്ന ‘നവപഥം പരിപാടിയുടെ ഭാഗമായുള്ള ക്വിസ്സ് മൽസരം ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ ഇന്ന് (21/5/23ഞായരാഴ്ച) രാവിലെ 10 മുതൽ 11 വരെ നടക്കുകയുണ്ടായി.

പാലാരിവട്ടം ആശ്രമം ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അംഗം അഡ്വ. കെ ചന്ദ്രലേഖ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് മാതൃമണ്ഡലം മൂവാറ്റുപുഴ, പള്ളുരുത്തി, എറണാകുളം ഏരിയാകളിലെ അംഗങ്ങളെ 5 ഗ്രൂപ്പുകളായി തിരിച്ചു നടത്തിയ ക്വിസ്സ് മൽസരത്തിൽ സുഷമ, സംഘമിത്ര, അഞ്ജന, മിനി എന്നിവരടങിയ ടിം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം വിനീത, ശോഭ, ചിഞ്ചു സുലേഖ എന്നിവരുൾപ്പെട്ട ടീമും പത്മാക്ഷി ടീച്ചർ, രാധാമണി, സജിത, സിന്ധു എന്നീവരുടെ ടീം മുന്നാം സ്ഥാനവും കരസ്ഥമാക്കി.

Related Articles

Back to top button