KeralaLatest

താത്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

“Manju”

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എപ്ലോയ്‌മെന്റ് ഓഫീസ്, 2024-26 വർഷങ്ങളിലേക്കുള്ള താത്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2024-26 വർഷത്തേക്ക് ഈ കാര്യാലയത്തിൽ അറിയിക്കാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് വിദ്യാഭ്യാസ യോഗ്യത രജിസ്‌ട്രേഷൻ സീനിയോരിറ്റി, പ്രായം, മുൻഗണന തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഉദ്യോഗാർഥികൾ സീനിയോരിറ്റി ലിസ്റ്റുകൾ ഓൺലൈനായോ നേരിട്ടോ പരിശോധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ നവംബർ 10 നകം അപേക്ഷകൾ ഓൺ‌ലൈനായോ നേരിട്ടോ സമർപ്പിക്കണമെന്ന് ഡിവിഷണൽ എപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.eemployment.kerala.gov.in, ഫോൺ: 0471-2330756.

Related Articles

Back to top button