LatestThiruvananthapuram

സന്ന്യാസദീക്ഷാ വാര്‍ഷികം : ഭക്തിയുടെ നിറവില്‍ പുഷ്പസമര്‍പ്പണം അഞ്ചാം ദിവസം

“Manju”

പോത്തന്‍കോട്: ഭക്തിപൂര്‍വ്വം സന്ന്യാസ ദീക്ഷാ വാര്‍ഷികം പുഷ്പസമര്‍പ്പണം അഞ്ചാം ദിവസത്തിലേക്ക്. രാവിലെ 6 മണിയുടെ ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം സന്ന്യാസി സന്ന്യാസിനിമാരും നിയുക്ത സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും പര്‍ണ്ണശാലയില്‍ ഗുരുപാദത്തില്‍ പ്രാര്‍ത്ഥനാ നിരതരായി പുഷ്പസമര്‍പ്പണം നടത്തി. ഉച്ചയ്ക്ക് ആരാധനയും പ്രാര്‍ത്ഥനാ സങ്കല്പങ്ങളും തുടരും.
രാത്രി 8 മുതല്‍ സത്സംഗം. സിപിരിച്ച്വല്‍ സോണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സത്സംഗത്തില്‍ ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഹെഡ് (അഡ്മിനിസ്ട്രേഷന്‍) സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ഓപ്പറേഷന്‍സ് ) റ്റി.കെ. ഉണ്ണികൃഷ്ണ പ്രസാദ്‍ സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ ശാന്തിഗിരി വിശ്വസാംസംകൃതി കലാരംഗം ഡെപ്യൂട്ടി കണ്‍വീനര്‍ ബിന്ദു സുനില്‍കുമാര്‍ നന്ദിരേഖപ്പെടുത്തും. ജനസേവികപുരം യൂണിറ്റിലെ ബാലകൃഷ്ണപിള്ള കെ, കരുണപുരം യൂണിറ്റിലെ ബൈജി റ്റി.പി. എന്നിവര്‍ അനുഭവം പങ്കിടും.

Related Articles

Back to top button