KeralaLatest

74 ഗോളുകളുമായി ഗോകുലം

“Manju”

ഗോകുലം വനിതകള്‍ക്ക് കേരള വനിതാ ലീഗില്‍ മറ്റൊരു വലിയ വിജയം കൂടെ. ഇന്ന് കേരള വനിതാ ലീഗില്‍ ട്രാവങ്കൂര്‍ റോയല്‍സിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത 11 ഗോളുകളുടെ വിജയമാണ് നേടിയത്. ഗോകുലത്തിനായി എല്‍ ഷദയി ഇന്ന് നാലു ഗോള്‍ നേടി. ആറു മത്സരങ്ങളില്‍ നിന്നായി താരം 30 ഗോളുകള്‍ ആണ് നേടിയത്. 12, 23, 53,85 മിനുട്ടുകളില്‍ ആയിരുന്നു ഷദിയുടെ ഗോളുകള്‍. മ്യാന്മാര്‍ താരം വിന്‍ തിങ് ടുണ്‍, ജ്യോതി, അനുഷ്ക എന്നിവര്‍ ഗോകുലത്തിനായി ഇരട്ട ഗോളുകളും നേടി. ഒരു സെല്‍ഫ് ഗോളും ഗോകുലത്തിന് ലഭിച്ചു. ആറു മത്സരങ്ങളില്‍ 18 പോയിന്റുമായി ഗോകുലം ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. 6 മത്സരങ്ങളില്‍ നിന്ന് 74 ഗോളുകള്‍ ആണ് ഗോകുലം ഇതുവരെ അടിച്ചത്.

Related Articles

Back to top button