International

ഷാര്‍ജ ടാക്‌സികളില്‍ പുതിയ ബ്രേക്കിങ് സംവിധാനം

“Manju”

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ഷാര്‍ജ ടാക്‌സികളില്‍ ബ്രേക്ക് പ്ലസ് എന്ന പേരില്‍ പുതിയ ഉപകരണം സ്ഥാപിച്ചു. ഇത് സ്ഥാപിച്ച വാഹനങ്ങള്‍ വേഗത കുറച്ച് പെട്ടെന്ന് നിര്‍ത്തേണ്ടിവരുന്നാല്‍ പിന്നിലുള്ള ഹസാര്‍ഡ് ലൈറ്റുകള്‍ സ്വയം പ്രവര്‍ത്തിക്കും. എല്ലാ ഷാര്‍ജ ടാക്‌സി വാഹനങ്ങളിലും പുതിയ സംവിധാനമുണ്ടാകും.

ഇതുവഴി പിന്നിലുള്ള ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അപകടങ്ങള്‍ കുറയ്ക്കാനും സാധിക്കും. ഗതാഗത സുരക്ഷ ഉറപ്പാക്കാനായി വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാനും പുതിയ സംവിധാനം സഹായകമാകും.

ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് മികച്ച സേവനങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും നല്‍കാനുള്ള താത്പര്യപ്രകാരമാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്ന് ഷാര്‍ജ ടാക്‌സി ജനറല്‍ മാനേജര്‍ ഖാലിദ് അല്‍ കിന്ദി പറഞ്ഞു.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അപകടനിരക്ക് കുറയ്ക്കാനുള്ള ഷാര്‍ജ ടാക്‌സിയുടെ പദ്ധതികളുടെ ഭാഗമാണിത്. ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി (എസ്.ആര്‍.ടി.എ.) സഹകരിച്ചാണ് ടാക്‌സികളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

2021-ല്‍ രൂപവത്കരിച്ച ഷാര്‍ജ ടാക്‌സിയുടെ ഗതാഗത സുരക്ഷാ ടീമാണ് പുതിയ സംവിധാനം നടപ്പാക്കിയതെന്ന് ഒസൂല്‍ ട്രാന്‍സ്പോര്‍ട്ട് സൊല്യൂഷന്‍സിലെ ഓപ്പറേഷന്‍സ് ആക്ടിങ് ഡയറക്ടറും ഷാര്‍ജ ടാക്‌സിയിലെ ഗതാഗത സുരക്ഷാ ടീം മേധാവിയുമായ മുസ്തഫ ഷലബി പറഞ്ഞു.

Related Articles

Back to top button