KeralaLatest

ഡോക്ടര്‍ ജി തിയറ്ററുകളിലേക്ക്

“Manju”

അനുരാഗ് കശ്യപിന്റെ സഹോദരിയായ അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഡോക്ടര്‍ ജി. മെഡിക്കല്‍ ഡ്രാമാ ചിത്രമായ ഡോക്ടര്‍ ജിയില്‍ ആയുഷ്മാന്‍ ഖുറാന, രാകുല്‍ പ്രീത് സിംഗ്, ഷെഫാലി ഷാ, ഷീബ ഛദ്ദ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഭോപ്പാലിലെ ഒരു മെഡിക്കല്‍ കോളേജ് കാമ്ബസ് പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു സോഷ്യല്‍ കോമഡി ചിത്രമായിരിക്കും ഡോക്ടര്‍ ജി.

ജംഗ്ലീ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഏക പുരുഷ വിദ്യാര്‍ത്ഥിയായ ഉദയ് ഗുപ്തയുടെ കഥയാണ് ചിത്രം പറയുന്നത്. ആയുഷ്മാന്‍ ഖുറാന ആണ് ഉദയ് ഗുപ്തയായി വേഷമിടുന്നത്. ഡോക്ടര്‍ ജിയുടെ ട്രെയിലര്‍ നാളെയാണ് റിലീസ് ചെയ്യുക. ഡോ. ഫാത്തിമ ദുഗ്ഗല്‍ എന്ന കഥാപാത്രമായാണ് രാകുല്‍ പ്രീത് ചിത്രത്തിലെത്തുന്നത്. ഡോ. നന്ദിനി ഭാട്ടിയയായി ഷെഫാലി ഷായും വേഷമിടുന്നു.

“ജംഗ്ലീ പിക്‌ചേഴ്‌സുമായി മറ്റ് വ്യത്യസ്തമായ പ്രോജക്ടുകളെ കുറിച്ച്‌ സംസാരിക്കുന്നതിനിടയിലാണ് അവര്‍ എന്നോട് ഡോക്ടര്‍ ജിയെ കുറിച്ച്‌ പറഞ്ഞത്. ഞാന്‍ ആ കഥയും തിരക്കഥയും വായിച്ച്‌ നോക്കി. പ്രേക്ഷകര്‍ക്കായുള്ള ചിലത് അതില്‍ ഉണ്ടെന്ന് എനിക്ക് തോന്നി. അവര്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്ന്. അത് ഒരു വ്യത്യസ്തമായ കഥയായിരുന്നു, ” അനുഭൂതി കശ്യപ് പറഞ്ഞു. ആയുഷ്മാന്‍ ഖുറാനയ്ക്കും തിരക്കഥയില്‍ വളരെയധികം മതിപ്പ് തോന്നിയെന്നും അനുഭൂതി പറഞ്ഞു. ഷെഫാലി ഷാ, ഷീബ ഛദ്ദ തുടങ്ങിയ മറ്റ് അഭിനേതാക്കളും ഒരേ അഭിപ്രായക്കാരായിരുന്നുവെന്നും അവര്‍ പറഞ്ഞു.
“ഞങ്ങള്‍ ആദ്യമായി ആയുഷ്മാനെ കണ്ട് കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന് തിരക്കഥയോട് വളരെയധികം അടുപ്പം തോന്നി. ഈ കഥയ്ക്ക് ജീവന്‍ നല്‍കാന്‍ അദ്ദേഹത്തിന്റെ അങ്ങേയറ്റം താല്‍പ്പര്യമുണ്ടായിരുന്നു. ഷെഫാലി, രാകുല്‍, ഷീബ എന്നിവര്‍ക്കും ഇതേ താല്‍പ്പര്യം തന്നെയായിരുന്നു. ഒരോരുത്തരും അവരുടെ കഥാപാത്രങ്ങളെ ജീവസുറ്റതാക്കി. ഏറ്റവും മികച്ചത് നല്‍കാനുള്ള അവരുടെ ഓരോരുത്തരുടെയും ഉത്സാഹമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്,” അനുഭൂതി വിശദീകരിച്ചു.

ലോകമെമ്ബാടും ഒക്ടോബര്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ ചിത്രത്തിന്റെ റിലീസ് 2022 ജൂണ്‍ 17നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ റിലീസ് മാറ്റുകയായിരുന്നു. രാകുല്‍ പ്രീതുമൊത്തുള്ള ആയുഷ്മാന്റെ ആദ്യ ചിത്രമാണ് ഡോക്ടര്‍ ജി. അനുഭൂതിക്കൊപ്പം സുമിത് സക്‌സേന, വിശാല്‍ വാഗ്, സൗരഭ് ഭാരത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അനേക് എന്ന ചിത്രത്തിലാണ് ആയുഷ്മാന്‍ ഖുറാന അവസാനമായി അഭിനയിച്ചത്. അനുഭവ് സിന്‍ഹയാണ് ചിത്രം സംവിധാനം ചെയ്തത്. അനന്യ പാണ്ഡെയ്ക്കൊപ്പമുള്ള ഡ്രീം ഗേള്‍ 2 എന്ന ചിത്രത്തിലും ആയുഷ്മാന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related Articles

Back to top button