Kerala

ചെന്നൈയിലേക്ക് പ്രത്യേക സര്‍വീസ് ഒരുക്കി കെഎസ്‌ആര്‍ടിസി

“Manju”

 

യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ചെന്നൈയിലേക്ക് പ്രത്യേക സര്‍വീസ് ഒരുക്കി കെഎസ്‌ആര്‍ടിസി. തിരുവനന്തപുരത്തിനും ചെന്നൈയ്‌ക്കും ഇടയിലാണ് കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക സൂപ്പര്‍ ഡീലക്സ് എയര്‍ബസ് സര്‍വീസ് നടത്തുക. ട്രെയിനുകളില്‍ ഉണ്ടാകുന്ന തിരക്കുകള്‍ കണക്കിലെടുത്താണ് പ്രത്യേക സര്‍വീസ് ഒരുക്കിയിരിക്കുന്നത്. ഇതോടെ, മിതമായ ടിക്കറ്റ് നിരക്കില്‍ ചെന്നൈയിലേക്ക് യാത്ര ചെയ്യാനാകും.

ഒക്ടോബര്‍ 29 ഞായറാഴ്ചയാണ് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നത്. വൈകുന്നേരം 6:30-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 9:50-ന് ചെന്നൈയില്‍ എത്തുന്ന തരത്തിലാണ് ക്രമീകരണം. ഇതിനുപുറമേ, ഞായറാഴ്ച രാത്രി 8:00 മണിക്ക് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 11:20-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് 1,331 രൂപയും, ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 1,025 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Related Articles

Check Also
Close
Back to top button