IndiaLatest

വന്ദേ സാധാരണ്‍ മുംബൈ – ഡല്‍ഹി പാതയില്‍

“Manju”

മുംബൈ: വന്ദേഭാരതിന്റെ ചിലവ് കുറഞ്ഞ മോഡലായ വന്ദേ സാധാരണ്‍ എക്സ്‌പ്രസ് മുംബൈയിലെത്തിച്ചു. പരീക്ഷണയോട്ടത്തിനു ശേഷം മുംബൈ ഡല്‍ഹി പാതയില്‍ ഇതു സ്ഥിര സര്‍വ്വീസായി ഓടിക്കാനാണ് സാധ്യത. ടിക്കറ്റ് നിരക്ക് വന്ദേഭാരതിനെ അപേക്ഷിച്ച്‌ വളരെ കുറവായിരിക്കും. കൂടാതെ,130 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിൻ സഞ്ചരിക്കുകയെന്നും റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ദീര്‍ഘ ദൂര യാത്ര സാദ്ധ്യമാക്കുക എന്നതാണ് വന്ദേ സാധാരണ്‍ എക്‌സ്പ്രസിലൂടെ ലക്ഷ്യം വെക്കുന്നത്. 22 കോച്ചുകളിലായി 1,834 പേര്‍ക്കാണ് ഒരേ സമയം യാത്ര ചെയ്യാൻ സാധിക്കുന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിൻ സഞ്ചരിക്കുക.സ്ലീപ്പര്‍ കോച്ചുകളില്‍ കൂടുതല്‍ സ്ഥലസൗകര്യമുണ്ടാകും. ഓറഞ്ച്, സില്‍വര്‍ എന്നിവ ചേര്‍ത്തുള്ള നിറമാണ് ട്രെയിനിനു നല്‍കിയിരിക്കുന്നത്.

വന്ദേ സാധാരണ്‍ പുഷ്പുള്‍ എക്‌സ്പ്രസ് കേരളത്തില്‍ എറണാകുളംഗുവാഹട്ടി റൂട്ടിലാകും സര്‍വീസ് നടത്തുക. വന്ദേ സാധാരണിന്റെ ആദ്യ റേക്ക് ഉടൻ തന്നെ കേരളത്തിലേക്ക് എത്തും. ചെലവ് കുറഞ്ഞ യാത്രാ സേവനം നല്‍കുന്നു എന്നതാണ് വന്ദേ സാധാരണിന്റെ പ്രത്യേകത.

 

Related Articles

Back to top button