IndiaLatest

കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി അന്തരിച്ചു

“Manju”

ശ്രീനഗർ: ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസ് അധ്യക്ഷനായിരുന്ന സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു. 92 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു ഗിലാനി. മൂന്ന് തവണ ജമ്മു കശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1972, 1977, 1987 വര്‍ഷങ്ങളില്‍ ജമ്മുകശ്മീരിലെ സോപോര്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ. ആയിരുന്നു. കശ്മീരിലെ ജമാഅത്ത് ഇസ്ലാമിയില്‍ അംഗമായിരുന്ന ഗീലാനി പിന്നീട് സ്വന്തമായി തെഹരീക്-ഇ-ഹുറിയത്ത് ഉണ്ടാക്കി.
വിഘടനവാദ ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറുപാര്‍ട്ടികളുടെ കൂട്ടായ്മയായ ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സിലെ കക്ഷിയാണ് തെഹ്രീക്-ഇ-ഹുറിയത്ത്. സോപോറിൽ നിന്നായിരുന്നു മൂന്നുതവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Back to top button