IndiaLatest

ഹൈദരാബാദില്‍ ഇന്ന് വ്യോമസേനാ അക്കാദമിയുടെ ഗ്രാജുവേഷന്‍ പരേഡ്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഹൈദരാബാദിലെ ദണ്ഡിഗലില്‍ ഇന്ന് വ്യോമസേനാ അക്കാദമിയുടെ കമ്ബൈന്‍ഡ് ഗ്രാജുവേഷന്‍ പരേഡ് .19 വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 123 പുതിയ വ്യോമസേന ഉദ്യോഗസ്ഥരെയാണ് ഇന്ന് ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്നത്. വ്യോമസേനയുടെ മേധാവിയും എയര്‍ ചീഫ് മാര്‍ഷലുമായ രാകേഷ് കുമാര്‍ സിങ് ഭദൂരിയ പരേഡ് അവലോകനം നടത്തും.

ഗ്രാജുവേഷന്‍ പരേഡിനു ശേഷം പിലാറ്റസ്‌, കിരണ്‍ ഹോക്ക്, ചേതക് എന്നീ ഹെലികോപ്റ്ററുകളുടേയും യുദ്ധവിമാനങ്ങളുടെയും പരേഡ് നടക്കും. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യമായതു കൊണ്ട് തന്നെ കമ്ബൈന്‍ഡ് ഗ്രാജുവേഷന്‍ പരേഡില്‍ വ്യോമസേന ഉദ്യോഗസ്ഥരുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കെടുക്കാന്‍ സാധിക്കുകയില്ല.

Related Articles

Back to top button