മലപ്പുറം: ദിവസങ്ങൾ പഴക്കമുള്ള മീൻ ഫ്രെഷായി തിളങ്ങാൻ ഉപയോഗിക്കുന്നത് ഫോർമാലിൻ മുതൽ ഗോമൂത്രം വരെ .
കേടാകാതെയിരിക്കാൻ വലിയ മീനുകളുടെ വായിൽ ഗോമൂത്രവും ഗോമൂത്ര ലായനിയും ഒഴിക്കുന്നുണ്ട് .ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ മീനിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
ഫോർമാൽഡിഹൈഡ് എന്ന രാസവസ്തുവിൽ 35 മുതൽ 40 ശതമാനം വരെ വെള്ളം ചേർത്ത മിശ്രിതമാണ് ഫോർമാലിൻ.ഇത് പ്രധാനമായും ഉപയോഗിക്കുന്നത് മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാണ് .
പി.വി.എസ്