KeralaLatest

എ.ഐ. സ്കൂള്‍ പ്രഖ്യാപനം: ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആലോചനായോഗം നടന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിദ്യാഭവന്‍ എ.. സ്കൂളാകുന്ന, നവപൂജിതം ദിവസമായ നാളെ (22-08-2023) നടക്കുന്ന ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂളിനെ കേരളത്തിലെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹൈടെക് ഇ.സ്കൂളായുള്ള പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കോര്‍ഡിേഷന്‍ മീറ്റിംഗ് ‍ ഓഗസ്റ്റ് 20 ന് ഞായറാഴ്ച 11 മണിക്ക് ആശ്രമം സ്പിരിച്ച്വല്സോണില്‍ നടന്നു. 100 വിദ്യാര്‍ത്ഥികളെ സൗജന്യ സിവില്‍ സര്‍വ്വീസ് കോച്ചിംഗിന് തിരഞ്ഞെടുക്കുന്നതിന്റെ സമാരംഭവും ഇതോടൊപ്പം നാന്ദികുറിക്കുകയാണ്. മഹാത്മാഗാന്ധി, കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ്ചാന്‍സ് ലര്‍ ഡോ. സാബു സെബാസ്റ്റ്യന്‍ യോഗത്തില്‍ പങ്കെടുത്ത് പദ്ധതിയുടെ പ്രവര്‍ത്തനരീതികള്‍ വിശദീകരിച്ചു. ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സന്ന്യാസിമാര്‍, ബ്രഹ്മചാരി സംഘം പ്രതിനിധികള്‍ ആത്മബന്ധുക്കള്‍ എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധം പൂർണമായും സ്ക്കൂൾ വെബ്സൈറ്റ് വഴി നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഡിജിറ്റൽ ഉള്ളടക്കമാണ് സ്ക്കുളുകൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക. ഹൈബ്രിഡ് മോഡലിലാണ് എഐ സ്കൂളിന്റെ പഠന രീതി ക്രമീകരിച്ചിരിക്കുന്നത്. സ്കൂൾ അധ്യാപകരുടെ പരിശ്രമങ്ങളെ പുർണമായും പിന്തുണച്ചുകൊണ്ട് പഠനം കൂടുതൽ സമഗ്രവും ആഴത്തിലുള്ളതും, ആനന്ദകരവും അനായാസവുമാക്കാൻ ഇത് വഴി സാധിക്കും. പഠനം, പരീക്ഷ, മത്സരപരീക്ഷകൾ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമുള്ള പല ടെൻഷനുകൾക്കും ഈ പാഠ്യരീതി സമ്പൂർണ പരിഹാരമാകും. മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനമികവ് അപ്പപ്പോൾ വിലയിരുത്താൻ സാധിക്കും. ശരാശരി വിദ്യാർത്ഥികളെ പോലും ഉന്നത വിജയത്തിന് ഇത് സജ്ജമാക്കുന്ന തരത്തിലാണ് അധ്യയന ക്രമീകരണം.

മൾട്ടി ടീച്ചർ റിവിഷൻ സപ്പോർട്ട്, മൾട്ടിലെവൽ അസസ്മെൻറ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സൈക്കോമെട്രിക് കൗൺസിലിങ്ങ്, കരിയർ മാപ്പിങ്, എബിലിറ്റി എൻഹാൻസ്മെൻറ്, മെമ്മറി ടെക്നിക്സ്, കമ്മ്യൂണിക്കേഷൻറൈറ്റിങ്ങ് സ്കിൽസ്, ഇൻറർവ്യൂ ഗ്രൂപ്പ് ഡിസ്കഷൻ സ്കിൽസ്, ഗണിത ശാസ്ത്ര നൈപുണ്യം, പെരുമാറ്റ മര്യാദകൾ, ഇംഗ്ലീഷ് ഭാഷാ വൈഭവം, വൈകാരികമാനസിക ശേഷികളുടെ വികാസം എന്നിവയ്ക്കുള്ള പരിശീലനം എഐ സ്ക്കൂളിലൂടെ നൽകും. ഉന്നത സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾക്കും, ജെഇഇ, നീറ്റ്, മാറ്റ്, ക്യുവറ്റ്, ക്ലാറ്റ്, ജി മാറ്റ്, ജിആർഇ എന്നിവയിലേക്കുള്ള എൻട്രൻസ് പരീക്ഷകൾക്കും, ഐഇഎൽടിഎസ് മുതലായ ഭാഷാശേഷി പരിശോധിക്കുന്ന ടെസ്റ്റുകൾക്കും ഇതിലൂടെ പരിശീലനം ലഭ്യമാണ്. ഉന്നത പഠനത്തിനുള്ള സ്കോളർഷിപ്പുകൾക്കും മികച്ച വിദേശ സർവകലാശകളിലെ ഉപരി പഠനത്തിനും ഗൈഡൻസ് തുടങ്ങി നിരവധി സേവനങ്ങൾ അനുബന്ധമായുണ്ട്. 97-ാംമത് നവപൂജിതം സമ്മേളനത്തില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആർട്ടിഫിഷ്യൻ ഇന്റലിജൻസ് സ്കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

 

Related Articles

Back to top button