KeralaLatest

ശാന്തിഗിരി സാംസ്കാരിക ദിനം: പോത്തൻകോട് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും, ന്യൂഡൽഹിയിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും പതാക ഉയർത്തും

സാംസ്കാരിക ദിനമായ നാളെ നവംബർ 5 ഞായറാഴ്ച ഓങ്കാരാങ്കിത ശുഭ്രപതാക വാനിലുയരും

“Manju”

 

ന്യൂഡൽഹി : പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ശാന്തിഗിരിയുടെ സോണൽ ഓഫീസായ ന്യൂഡൽഹിയിലും മറ്റ് ആശ്രമം ബ്രാഞ്ചുകളിലും സാംസ്കാരിക ദിനമായ നാളെ നവംബർ 5 ഞായറാഴ്ച ഓങ്കാരാങ്കിത ശുഭ്രപതാക വാനിലുയരും. വിശ്വമാകെ നിറഞ്ഞുനിൽക്കുന്ന സാംസ്കാരിക നവോത്ഥാനത്തിന്റെ പാതയിലൂടെയുള്ള പ്രയാണത്തിന്റെ പ്രതീകമായാണ് ഈ ധ്വജാരോഹണം നടക്കുന്നത്. രാവിലെ 6 മണിയുടെ ആരാധനയെത്തുടർന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും, ന്യൂഡൽഹി സോണൽ ഓഫീസിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ധ്വജം ഉയർത്തുന്നതോടെ സാംസ്കാരിക ദിനത്തിന് തുടക്കമാകും. കേരളത്തിലെ വിവിധ ജില്ലകളിലും സംസ്ഥാനത്തിന് പുറത്ത് റീജ്യണുകളിലും അതാത് സ്ഥലത്തെ ചുമതല വഹിക്കുന്ന സന്ന്യാസി സന്ന്യാസിനിമാർ പതാക ഉയർത്തും. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ പ്രത്യേക സമർപ്പണങ്ങൾ, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആശയ പ്രചാരണത്തിന് അനുവാദം നൽകി പ്രവർത്തനം ആരംഭിച്ചത് 1983 നവംബർ 5ന് ആയിരുന്നു. തുടർന്ന് എല്ലാവർഷവും നവംബർ 5 ശാന്തിഗിരിയിൽ സാംസ്കാരിക ദിനമായി ആഘോഷിച്ചുവരുന്നു.

Related Articles

Back to top button