IndiaLatest

അറ്റകുറ്റപണിക്കിടെ വിമാനത്തില്‍നിന്നു വീണ് എയര്‍ ഇന്ത്യ ജീവനക്കാരൻ മരിച്ചു

“Manju”

ഡല്‍ഹി: അറ്റകുറ്റപണി നടക്കുന്നതിനിടെ വിമാനത്തില്‍നിന്നു താഴെവീണ് എയര്‍ഇന്ത്യ ജീവനക്കാരന്‍ മരിച്ചു. എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് എഞ്ചിനീയറായ റാംപ്രകാശ് സിങാ(56)ണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

നിര്‍ത്തിയിട്ടിരുന്ന വിമാനം സര്‍വ്വീസ് ചെയ്യുന്നതിനിടെ ഉയരത്തിലുള്ള പടിയില്‍നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമീഷ്ണര്‍ ദേവേഷ് കുമാര്‍ മഹ്ല വ്യക്തമാക്കി. തലയ്ക്ക്‌ സാരമായി പരിക്കേറ്റ റാംപ്രകാശിനെ സഹപ്രവര്‍ത്തകര്‍ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button