KeralaLatest

അതിദരിദ്രര്‍ ഏറ്റവും കുറവ് കേരളത്തില്‍

“Manju”

രാജ്യത്ത് അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള കണക്കെടുപ്പ് നടക്കുമ്പോള്‍ കേരളം മാതൃകയാണ്. പല സംസ്ഥാനങ്ങളിലും അതിദരിദ്രര്‍ 52ഉം 45ഉം ശതമാനമാണെന്നിരിക്കെ കേരളത്തില്‍ ഈ വര്‍ഷം അത് കേവലം 0.55ശതമാനം മാത്രമാണ്. 14ാം പഞ്ചവത്സര പദ്ധതിയോടെ അതിദരിദ്രരായ മുഴുവന്‍ ആളുകളുടെയും ദാരിദ്ര്യം ഇല്ലതാക്കി അവരെ പൊതുസമൂഹത്തോടൊപ്പം ഉയര്‍ത്തിയെടുക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് .7 ശതമാനമായിരുന്നു. സംസ്ഥാനത്ത് നിന്ന് അതിദാരിദ്ര്യം നീക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ ഏപ്രിലില്‍ 64,006 കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ഇത്തവണത്തെ പട്ടികയില്‍ കേരളത്തിന് പിന്നിലായി ഗോവയാണ്. 0.84%മാണ് ഗോവയിലെ അതിദരിദ്രരുടെ കണക്ക്. തമിഴ്‌നാട് – 2.2%, സിക്കിം– 2.6%, പഞ്ചാബ് – 4.7% എന്നിങ്ങനെയാണ് കണക്കുകള്‍. ബിജെപി അധികാരത്തിലിരിക്കുന്ന യുപിയില്‍ 22.9% മാണ് അതിദരിദ്രരുടെ കണക്ക്. മഹാരാഷ്ട്ര 7.81%, കര്‍ണാടക 5.8%, ഹരിയാന 7.07%, തെലങ്കാന – 5.88% എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

Related Articles

Back to top button