KeralaLatest

“പരീക്ഷയ്‌ക്ക് പഠിക്കണമെങ്കില്‍ ഇഷ്ട താരം കമന്റ് ചെയ്യണം”

“Manju”

പലതരം ട്രെൻഡുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പരീക്ഷയ്‌ക്ക് പഠിക്കണമെങ്കില്‍ ഇഷ്ട താരം കമന്റ് ചെയ്യണം എന്നുള്ള വീഡിയോകളാണ്. ഈ ട്രെൻഡിനൊപ്പം കൂടിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്. ഇത്തരത്തില്‍ ടോവിനോ കമന്റ് ചെയ്യുകയാണെങ്കില്‍ പരീക്ഷയ്‌ക്ക് പഠനം ആരംഭിക്കാം എന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുകയാണ് താരം. ‘താഹ ഹസുൻ’ എന്ന ഇൻസ്റ്റാഗ്രാം പേജില്‍ ആണ് ഈ ‘വീഡിയോക്ക് ടോവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാൻ എന്റെ പരീക്ഷയ്‌ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും’ എന്ന ക്യാപ്ഷനോടുകൂടി വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ഈ വീഡിയോക്ക് താഴെ ‘പോയിരുന്ന് പഠിക്ക് മോനെ’ എന്ന് കമന്റ് ചെയ്തു കൊണ്ട് എത്തിയിരിക്കുകയാണ് ടോവിനോ തോമസ്. ടോവിനോ തോമസ് തന്നെ വീഡിയോയ്‌ക്ക് കമന്റുമായി എത്തിയപ്പോള്‍ നിരവധി പേരാണ് വീഡിയോക്ക് രസകരങ്ങളായ കമന്റുകളുമായി എത്തുന്നത്.
നേരത്തെ ഇതേ രീതിയില്‍ രണ്ട് വിദ്യാർത്ഥിനികള്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് തെലുങ്ക് താരം വിജയ് ദേവരകൊണ്ട കമന്റ് ചെയ്യുകയും പരീക്ഷയില്‍ 90% മാർക്ക് നേടിയാല്‍ ഇവരെ കാണാൻ നേരിട്ട് എത്തുമെന്ന് താരം വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഏതായാലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന ട്രെൻഡ് ആണ് പഠനം ആരംഭിക്കാൻ ഇഷ്ട താരം കമന്റ് ചെയ്യണം എന്നുള്ളത്.

Related Articles

Back to top button