IndiaLatest

മാര്‍ച്ച്‌​ 31നു മുമ്പ് വിറ്റഴിഞ്ഞ ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി

“Manju”

ശ്രീജ.എസ്

ലോക്ക് ഡൗണ്‍ മൂലം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയ ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി.മാര്‍ച്ച്‌​ 31നു മുമ്പ് വിറ്റഴിഞ്ഞ ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാണ് അനുമതി. ലോക്ക് ഡൗണ്‍ കാരണം ഇവയുടെ രജിസ്​ട്രേഷന്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന വാദം പരിഗണിച്ചാണ്​ നടപടി.

ഫെഡറേഷന്‍ ഓഫ്​ ഓട്ടോ മൊബൈല്‍ ഡീലേഴ്​സ്​ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇ-വഹാന്‍ പോര്‍ട്ടലില്‍ നടത്തിയ താല്‍ക്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ അനുവദിക്കുമെന്ന് കോടതി വ്യക്തമാക്കി.

ബി‌എസ് 4​ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ അനുവദിക്കാത്ത ദില്ലി-എന്‍‌സി‌ആര്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വാഹനങ്ങള്‍ ഇതോടെ രജിസ്​റ്റര്‍ ചെയ്യാനാകും. സര്‍ക്കാരിന്റെ വാഹന്‍ പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്‍ത വാഹനങ്ങള്‍ക്കു മാത്രമായിരിക്കും ഈ വിധി ബാധകമാകുക.

Related Articles

Back to top button