InternationalLatest

അഗ്‌നിപര്‍വ്വത സ്‌ഫോടനം; മരണം 34 ആയി

“Manju”

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ സെമെരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച്‌ മരിച്ചവരുടെ എണ്ണം 34 ആയി. അപകടത്തില്‍ കാണാതായ 16 പേര്‍ക്കുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കിഴക്കന്‍ ജാവ പ്രവിശ്യയിലെ ലുമാജാങ് ജില്ലയിലാണ് സെമേരു പര്‍വതം സ്ഥിതിചെയ്യുന്നത്. ശനിയാഴ്ചയാണ് പര്‍വ്വതം പൊട്ടിത്തെറിച്ചത്. നിമിഷങ്ങള്‍ക്കകം തെരുവുകള്‍ മുഴുവന്‍ ചെളിയും ചാരവും കൊണ്ടു നിറഞ്ഞു. നിരവധി ഗ്രാമങ്ങളിലെ വീടുകളും വാഹനങ്ങളും ഇതില്‍ മുങ്ങിപോയി. ഏകദേശം 3,700 പേരെ ദുരിതബാധിത പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്‌നിപര്‍വ്വത സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളില്‍  തകര്‍ന്ന കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍ നിന്നും ആളുകള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Related Articles

Back to top button