IndiaLatest

എം.എല്‍.എയ്ക്കെതിരെ കേസ്​

“Manju”

ഭോപ്പാല്‍: മദ്ധ്യപ്രദേശ്​ മുഖ്യ​മന്ത്രി ശിവരാജ്​ സിംഗ് ചൗഹാന്റെ മണ്ഡലമായ ബുധ്​നിയില്‍ നിര്‍മിച്ച പാലം ഉദ്​ഘാടനം ചെയ്​തതിന് കോണ്‍ഗ്രസ്​ എം.എല്‍.എ സജ്ജന്‍ സിംഗ് വര്‍മക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമരാമത്ത്​ വകുപ്പ്​ സബ്​ ഡിവിഷണല്‍ ഓഫിസര്‍ സോമേഷ്​ ശ്രീവാസ്​തവിന്റെ പരാതിയിലാണ്​ കേസ്​. കഴിഞ്ഞവര്‍ഷം മഴക്കാലത്ത് പാലം തകര്‍ന്നിരുന്നു. തുടര്‍ന്ന്​ നാലു കോടി മുതല്‍ മുടക്കി പുനര്‍നിര്‍‌മിക്കുകയായിരുന്നു. പാലത്തിന്റെ ബലപരിശോധന നടത്തിയിട്ടില്ലെന്നും അതിനാല്‍ രണ്ടുമൂന്നു ദിവസത്തിന്​ ശേഷമേ ഉദ്​ഘാടനം ചെയ്യാവൂവെന്നും അധികൃതര്‍ അറിയിച്ചു.എന്നാല്‍, ജൂണ്‍ 30ന്​ സിംഗ് പാലം ഉദ്​ഘാടനം ചെയ്തെന്ന്​ ശ്രീവാസ്​തവ്​ പരാതിയില്‍ പറയുന്നു. സിംഗിനെതിരെ കൂടാതെ എട്ടോളം പേര്‍ക്കെതിരെയും ​പൊലീസ്​ കേസെടുത്തിട്ടുണ്ട്​.ഞാന്‍ ഉദ്​ഘാടനം നടത്തിയ നടപടി മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. അതിനാലാണ്​ കേസെടുത്തതെന്ന് സിംഗ്​ ആരോപിച്ചു.

Related Articles

Back to top button