IndiaLatest

സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമുമായി നാസ

“Manju”

പുതിയ സ്ട്രീമിംഗ് സേവനത്തിന് തുടക്കം കുറിച്ച്‌ നാസ. നാസ പ്ലസ് എന്നാണ് പ്ലാറ്റ്‌ഫോമിന് പേര് നല്‍കിയിരിക്കുന്നത്. നാസയുടെ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ ഉപയോക്താക്കള്‍ക്ക് വേണ്ടി പൂര്‍ണമായും സൗജന്യ സേവനമാണ് നാസ ഒരുക്കിയിരിക്കുന്നത്. വെബ് ബ്രൗസറിലൂടെയും നാസ ആപ്പ് മുഖേനയും സേവനം ആസ്വദിക്കാനാകും. ഇതില്‍ പരസ്യങ്ങള്‍ ഉണ്ടാവില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. plus.nasa.gov എന്ന യുആര്‍എല്‍ മുഖേനയും നാസ പ്ലസ് വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാവുന്നതാണ്.

ഇതില്‍ ആൻഡ്രോയിഡ് -ഐഒഎസ് ആപ്പുകളും ലഭ്യമാണ്. ആപ്പിള്‍ ടിവി, റോകു എന്നീ പ്ലാറ്റ്‌ഫോമുകളിലും നാസ പ്ലസ് ലഭ്യമാകുന്നതാണ്. നിലവില്‍ നാസ ആപ്പ് ഇൻസ്റ്റാള്‍ ചെയ്തവര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ സേവനം ആസ്വദിക്കാനാകും. ബഹിരാകാശം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളാകും നാസ പ്ലസില്‍ ഉണ്ടാകുക. ഇവയില്‍ ഒറിജിനല്‍ സീരിസും ഉള്‍പ്പെടുന്നു. കഴിഞ്ഞ ജൂലൈയിലാണ് നാസ പ്ലസ് എന്ന പേരില്‍ പുതിയ സ്ട്രീമിംഗ് സേവനം ആരംഭിക്കുന്ന വിവരം നാസ പ്രഖ്യാപിച്ചത്.

ജെയിംസ് വെബ് ദൂരദര്‍ശിനിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി വിവിധ ഗ്രഹങ്ങള്‍, പ്രപഞ്ചം, നാസയെക്കുറിച്ചും ബഹിരാകാശ സഞ്ചാരികളെ കുറിച്ചും ആനിമേറ്റഡ് പരിപാടികളും നാസ പ്ലസില്‍ ഉണ്ടാകും. ആര്‍ട്ടെമിസ് 1, അതര്‍ വേള്‍ഡ്‌സ്: പ്ലാനെറ്റ്‌സ്, ഫസ്റ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള ഡോക്യുമെന്ററികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ പരിപാടികളുടെ തത്സമയ സ്ട്രീമിംഗും നാസ പ്ലസിലുണ്ടാകും.

Related Articles

Back to top button