IndiaLatest

സിൽവർ ജൂബിലി ആഘോഷം ;  മൂന്നാംദിവസത്തെ അവലോകന യോഗം ചേർന്നു. പ്രവർത്തനങ്ങൾ വിലയിരുത്തി

“Manju”

ന്യൂഡൽഹി : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിൽ സിൽവർജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള അവലോകന യോഗം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപ  ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് ചേർന്നു. നാളെ, നവംബർ 16 ന് ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യശിഷ്യപൂജിത  ന്യൂഡൽഹിയിലെത്തുന്നതുമായി ബന്ധപ്പെട്ടുള്ള അടിയന്തിര ക്രമീകരണങ്ങളെക്കുറിച്ച് സ്വാമി സംസാരിച്ചു.  ശിഷ്യപൂജിതയുടെ അക്കോമഡേഷൻ സ്ഥലവുമായി ബന്ധപ്പെട്ടുവരുന്ന പ്രവർത്തനങ്ങളും, അടിയന്തിരമായി ചെയ്തു തീർക്കേണ്ടുന്ന കാര്യങ്ങളും സ്വാമി യോഗത്തിൽ വിശദീകരിച്ചു.  17നും 19 നും 20 നുമായി നടക്കുന്ന പ്രധാനപ്പെട്ട സന്ദർശനങ്ങളും അതുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളും യോഗത്തിൽ നിർദ്ദേശിച്ചു.

.നവംബര്‍ 16 ന് വൈകുന്നേരം  3 മണിക്ക് ഡല്‍ഹിയില്‍ എത്തിച്ചേരുന്ന ശിഷ്യപൂജിതയെ സന്ന്യാസിമാരും ഗുരുഭക്തരും ചേർന്ന്  എയര്‍പോര്‍ട്ടില്‍ സ്വീകരിക്കും. നവംബര്‍ 19 ഞായറാഴ്ച സില്‍വര്‍ ജൂബിലി മന്ദിരത്തിലെ പ്രാര്‍ത്ഥനാലയത്തിന്  ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി തിരി തെളിയിക്കും

ഒരു വര്‍ഷത്തെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം  നവംബര്‍  17 വെളളിയാഴ്ച  വൈകിട്ട് 5 മണിക്ക് ലെഫറ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന നിര്‍വഹിക്കും.

നവംബര്‍ 17, 18 തീയതികളില്‍ കേന്ദ്രസംസ്കൃത സര്‍വകലാശാലയുമായി സഹകരിച്ച് ഡല്‍ഹി ജെ.എന്‍.യു വില്‍ “ഭാരതത്തിന്റെ വിജ്ഞാന പാരമ്പര്യം- ധര്‍മ്മവും ശാന്തിഗിരി പ്രസ്ഥാനവും ‘ എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ നടക്കും. സെമിനാറിന്റെ ഉദ്ഘാടനം ഡോ.പദ്മവിഭൂഷണ്‍ സോണല്‍ മാന്‍സിംഗ് നിര്‍വഹിക്കും.

പൂര്‍ത്തിയായ  ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി സെന്റര്‍ നവംബര്‍ 20 തിങ്കളാഴ്ച വൈകിട്ട് 5 ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന് സമര്‍പ്പിക്കും. അനില്‍ ജെയിന്‍ എം.പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ വിശിഷ്ടാതിഥിയാകും.

Related Articles

Back to top button