KeralaLatestSanthigiri NewsThiruvananthapuram

ആശ്രമത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയം: കോലിയക്കോട് കൃഷണന്‍നായര്‍

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം) : ആശ്രമത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും തുടക്കകാലത്ത് ഒരുപാട് വൈഷമ്യങ്ങള്‍ ആശ്രമം നേരിട്ടെങ്കിലും ഇപ്പോള്‍ ആശ്രമത്തിന്റെ ശിഖരങ്ങള്‍ പടര്‍ന്ന് പന്തലിച്ച് ലോകമാകമാനം നിറഞ്ഞു നില്‍ക്കുന്നുവെന്നും സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍. നവഒലി ജ്യോതിര്‍ദിനം 24 സമ്മേളത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം ആശ്രമവുമായുള്ള ചെറുപ്പകാലം മുതല്‍ക്കേ ബന്ധം പുലര്‍ത്തുവാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോഴും അത് നിലനിര്‍ത്തുവെന്നും, ആശ്രമം നടത്തുന്ന ക്ഷേപ്രവര്‍ത്തങ്ങള്‍, സംരംഭങ്ങള്‍ എന്നിവ കൂടുതല്‍ ഉന്നതിയിലേയ്ക്കെത്തുവാന്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്കു ശേഷം ആശ്രമം സഹകരണ മന്ദിരത്തില്‍ ചേര്‍ന്ന നവഒലിജ്യോതിര്‍ദിനം സമ്മേളനത്തിന് അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ഹെല്‍ത്ത് കെയര്‍ ഡോ. ഹേമലത പി എ സ്വാഗതം ആശംസിച്ചു.

Related Articles

Back to top button