IndiaLatest

സാകേത് ശാന്തിഗിരി: സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ഇന്ന്

“Manju”

ന്യൂഡൽഹി : ശാന്തിഗിരി ആശ്രമം സാകത് ബ്രാഞ്ചിൻറെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നിർവ്വഹിക്കും.  കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ അദ്ധ്യക്ഷതവഹിക്കും. യോഗത്തിൽ ശാന്തിഗിരി  ആശ്രമം സാകേത് പുഷ്പവിഹാർ ബ്രാഞ്ച്, പുഷ്പവിഹാർ ധർമ്മശാസ്ത്ര ക്ഷേത്രം പ്രതിനിധികൾ എന്നിവർ ലഫ്. ഗവർണറെ ആദരിക്കും.  ന്യൂഡൽഹിയിൽ നിന്നും ശാന്തിഗിരി ആശ്രമ ഗുരുധർമ്മപ്രകാശ സഭയിൽ അംഗങ്ങളായിട്ടുള്ള സ്വാമി ഗുരുചന്ദ് ജ്ഞാന തപസ്വി, ജനനി ഗുരുചന്ദ്രിക ജ്ഞാന തപസ്വിനി, ജനനി ശാലിനി ജ്ഞാനതപസ്വിനി എന്നിവരേയും, സിൽവർ ജൂബിലി മന്ദിരത്തിന്റെ നിർമ്മാണം, ഡിസൈൻ മേഖലകളിൽ പ്രവർത്തിച്ച ബിക്രംജിത്ത് അലുവാലിയ, ആർക്കിടെക്സ് രഞ്ജിത്ത് ജോൺ എന്നിവരേയും ചടങ്ങിൽ ആദരിക്കും.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യം വഹിക്കും.  പാർലമെന്റ് മെമ്പർ ഡോ. മഹേഷ് ശർമ്മ, നോയിഡ ഫിലിം സിറ്റി സിനിമ ടെലിവിഷൻ അക്കാദമി പ്രസിഡന്റ് സന്ദീപ് മാർവ, ആൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ അദ്ധ്യക്ഷൻ ബാബു പണിക്കർ, ഒമാനിലെ മിഡിൽ ഈസ്റ്റ് യൂണിവേഴ്സിറ്റി ഡീൻ ഡോ.ജി.ആർ. കിരൺ, ഫ്ലാഗ് കമ്മ്യൂണിക്കേഷൻ  പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും രാഷ്ട്രീയ നിരീക്ഷകനുമായ ദീപു നമ്പ്യാർ, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡൻറ് രഘുനാഥ് കെ., സാകേതിലെ ധർമ്മശാസ്ത്രാ ക്ഷേത്രം  ജനറൽ സെക്രട്ടറി എം.പി. സുരേഷ് എന്നിവർ ആശംസയർപ്പിക്കും.  ശാന്തിഗിരി ആശ്രമം ഗുരുധർമ്മപ്രകാശ സഭാംഗമായ ഡൽഹിയിൽ നിന്നുള്ള ജനനി ശാലിനി ജ്ഞാന തപസ്വിനി സ്വാഗതം ആശംസിക്കുന്ന ഉദ്ഘാടന യോഗത്തിന് ആശ്രമം ഉപദേശകസമിതി കമ്മ്യൂണിക്കേഷൻസ് വിഭാഗം അഡ്വൈസർ രഞ്ജിത്ത് ദേവരാജ് നന്ദി രേഖപ്പെടുത്തും.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത 16 ന് വൈകിട്ട് 3.20 ന് ന്യൂഡൽഹിയിൽ എത്തിച്ചേർന്നു.  ഗുരുസ്ഥാനീയ ഉച്ചയ്ക്ക് 2.30 ന് സാകേത് ആശ്രമത്തിൽ എത്തിച്ചേരും. നവംബര്‍ 19 ന്  ഞായറാഴ്ച സില്‍വര്‍ ജൂബിലി മന്ദിരത്തിലെ പ്രാര്‍ത്ഥനാലയത്തിന്  ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി തിരി തെളിയിക്കും.

സിൽവർ ജൂബിലി ആഘോഷം: ഭക്ഷണസൌകര്യത്തിന് തിരിതെളിഞ്ഞപ്പോൾ

12,000ചതുരശ്രഅടി വിസ്തൃതിയുളള സില്‍വര്‍ ജൂബിലി മന്ദിരത്തിന്റെ താഴത്തെ നിലയില്‍ പ്രാര്‍ത്ഥനാലയവും ഒന്നാം നിലയില്‍  നൈപുണ്യവികസന പരിശീലന കേന്ദ്രവും   രണ്ടാം നിലയില്‍ യോഗ-വെല്‍നസ്സ്,  മൂന്നാം നിലയില്‍ സംയോജിത ആയുഷ് ചികിത്സാ കേന്ദ്രവുമാണ് തയ്യാറായിട്ടുള്ളത്  രാജ്യതലസ്ഥാനത്ത്  ശാന്തിഗിരി ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്.

ഒരുക്കങ്ങൾ പുരോഗമിക്കുന്നു

നവംബര്‍ 17, 18 തീയതികളില്‍ കേന്ദ്രസംസ്കൃത സര്‍വകലാശാലയുമായി സഹകരിച്ച് ഡല്‍ഹി ജെ.എന്‍.യു വില്‍ “ഭാരതത്തിന്റെ വിജ്ഞാന പാരമ്പര്യം- ധര്‍മ്മവും ശാന്തിഗിരി പ്രസ്ഥാനവും ‘ എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ നടക്കും. സെമിനാറിന്റെ ഉദ്ഘാടനം ഡോ.പദ്മവിഭൂഷണ്‍ സോണല്‍ മാന്‍സിംഗ് നിര്‍വഹിക്കും.

ശാന്തിഗിരി റിസർച്ച് ഫൌണ്ടേഷൻ സെമിനാറിൽ പങ്കെടുക്കുന്ന വിശിഷ്ടവ്യക്തിത്വങ്ങൾ

കേന്ദ്രസംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വരഖേദി , ഗുജറാത്ത് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. നീരജ് ഗുപ്ത, മുന്‍ എം.പി പ്രൊഫ.പദ്മഭൂഷന്‍ മൃണാല്‍ മിരി തുടങ്ങി  രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാഭ്യാസ സാംസ്കാരിക ഗവേഷണ രംഗങ്ങളിലെ പ്രൊഫസര്‍മാര്‍ സംബന്ധിക്കും.

ജനനിമാരുടെ നേതൃത്വത്തിൽ നടന്ന മീറ്റിംഗിൽ നിന്ന്

നവംബർ 20 ന് വൈകിട്ട് നടക്കുന്ന സിൽവർ ജൂബിലി മന്ദിര സമർപ്പണം ഉപരാഷ്ട്രപതി ജഗധീപ് ധൻകർ നിർവ്വഹിക്കും.

 

Related Articles

Back to top button