IndiaKeralaLatest

സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നിറമേകാൻ കലാഞ്ജലി

“Manju”

ന്യൂഡൽഹി : ശാന്തിഗിരി സാകേത് ബ്രാഞ്ചിൽ നടക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളെ ഉത്സവമാക്കുവാനായി വിവിധ കലാപരിപാടികളാണ് ആശ്രമത്തിൽ നടന്നു വരുന്നത്. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയെ വരവേൽക്കുന്നതിനായി വന്ന ഗുജറാത്തി നാടൻ കലാരൂപമായ ഗർബ നൃത്തം കാണികളെ വളരെയേറെ ആകർഷിച്ചു. 17 ന് സിൽവർജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിൻറെ ഭാഗമായി 25 വർഷമായി കഥക് നാട്യരംഗത്ത് പ്രവർത്തിക്കുന്ന ശിവാഞ്ജലി നാട്യ അക്കാദമിയിലെ കഥക് ഡാൻസർ പൂനം നേഗിയുടെ ശിഷ്യരായ വിദ്യാർത്ഥികളാണ് നൃത്തരൂപങ്ങൾ അവതരിപ്പിച്ചത്. തുടർന്ന് മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയ നൃത്തങ്ങളും അരങ്ങേറി.  18 ന് വൈകിട്ട് സരസ്വതി നാട്യ അക്കാദമിയിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന രാജസ്ഥാനി ഫോക്ക് ഡാൻസ്,  കഥക് നൃത്തങ്ങൾ എന്നിവ അരങ്ങേറും.

Related Articles

Back to top button