IndiaLatest

ആധാര്‍ കാര്‍ഡ് ഡിസംബര്‍ 14 വരെ സൗജന്യമായി പുതുക്കാം

“Manju”

ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാരിന്റെ എല്ലാ സേവങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പത്ത് വര്‍ഷം മുൻപ് ആധാര്‍ കാര്‍ഡ് എടുത്തവര്‍ നിര്‍ബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നു.

ആധാര്‍ കാര്‍ഡിലെ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈല്‍ നമ്ബര്‍, ഇമെയില്‍ മുതലായ വിവരങ്ങളില്‍ മാറ്റം വരുത്താനോ തിരുത്താനോ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. ഓണ്‍ലൈൻ ആയി ആധാര്‍ കാര്‍ഡ് പുതുക്കന്നതിന് ഡിസംബര്‍ 14 വരെ സൗജന്യമായി ചെയ്യാമെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്.

ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും സൗജന്യമായി ഓണ്‍ലൈനില്‍ ചെയ്യാൻ സാധിക്കും. എന്നാല്‍, ഫോട്ടോ, ഐറിസ് അല്ലെങ്കില്‍ മറ്റ് ബയോമെട്രിക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട ആളുകള്‍ ഒരു ആധാര്‍ എൻറോള്‍മെന്റ് കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയും ഫീസ് അടയ്ക്കുകയും വേണം. കാരണം, വിരലടയാളം, ഐറിസ് പാറ്റേണുകള്‍, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ സ്കാൻ ചെയ്യുന്നതിന് എൻറോള്‍മെന്റ് സെന്ററുകളില്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ട്.

Related Articles

Back to top button