LatestThiruvananthapuram

ആസാദി കാ അമൃത് മഹോത്സവ് ; സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന  ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹോസ്പിറ്റൽ ഒ.പി. വിഭാഗം ബ്ലോക്കിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.പി. ഹരിഹരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ കോലിയക്കോട് ബി മഹേന്ദ്രൻ, ആർ. സഹീറത്ത് ബീവി, ശാന്തിഗിരി ആശ്രമം പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് ജനറൽ മാനേജർ പ്രമോദ്. എം. പി, സിദ്ധ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി കൺവീനർ ഇന്ദു. എസ് എന്നിവർ സംബന്ധിച്ചു. ഡോക്ടർമാരായ ഡോ. രശ്മി. ആർ. ബി, ഡോ. എ. അൻവർ മുഹമ്മദ്, ഡോ. ശ്രദ്ധ സുഗതൻ, ഡോ. അതുല്യ. എൽ. വിജയ് എന്നിവർ രോഗികളെ പരിശോധിച്ച് ഔഷധങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് കേന്ദ്ര ആയൂഷ് മന്ത്രാലയം അംഗീകരിച്ച കോവിഡ് പ്രതിരോധ ഔഷധങ്ങളിലൊന്നായ അമുക്കുര ചൂർണ്ണം വിതരണം ചെയ്തു.സിദ്ധ മെഡിക്കൽ കോളേജിലെ വിവിധ ക്ലിനിക്കൽവിഭാഗങ്ങളുടെ നേതൃത്വത്തിൽ ആഴ്ച തോറും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ക്ലിനിക്കൽ കോർഡിനേറ്റർ ഡോ. പ്രകാശ്. എസ്. എൽ അറിയിച്ചു.

ആകാശവാണി : "ആസാദി കാ അമൃത് മഹോത്സവ്" : കൊല്ലത്തുനിന്നുള്ള പ്രേത്യക  റിപ്പോർട്ട് - YouTube

 

Related Articles

Back to top button