IndiaLatest

വ്യോമസേന വിമാനം പരിശീലനത്തിനിടെ തകര്‍ന്നു; 2 മരണം

“Manju”

ന്യൂഡല്‍ഹി: വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്ന് വീണ് രണ്ട് മരണം. വിമാനത്തിലുണ്ടായിരുന്ന ട്രെയിനിയും പരിശീലകനായ പൈലറ്റുമാണ് മരിച്ചത്. തെലങ്കാനയിലെ റാവേല്ലിയിലാണ് പിലാറ്റസ് പിസി എം.കെ.-II എന്ന വിമാനം പരിശീലനത്തിനിടെ തകര്‍ന്നു വീണത്. ഡുണ്ഡിഗല്‍ വ്യോമസേന അക്കാഡമിയില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.

തകര്‍ന്നുവീണ വിമാനം നിമിഷനേരങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. വിമാനത്തില്‍ എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ലായിരുന്നു എന്നും ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ പ്രദേശവാസികളായ ആളുകള്‍ക്ക് അപകടമുണ്ടായിട്ടില്ലെന്നും മറ്റു നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടകാരണത്തെ കുറിച്ച്‌ അന്വേഷിക്കാൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ പുണെയിലും സമാനമായി പരിശീലനത്തിനിടെ വിമാനം തകര്‍ന്നിരുന്നു.

Related Articles

Back to top button