KeralaLatest

കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; വെല്ലുവിളിച്ച് ഗവര്‍ണര്‍

“Manju”

കണ്ണൂര്‍: ഗവര്‍ണറെ കരിങ്കൊടി കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ക്ഷുഭിതനായ ഗവര്‍ണര്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഗുണ്ടളെന്ന് വിളിച്ചു. വാഹനത്തില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ നീങ്ങുകയും വെല്ലുവിളിക്കുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മട്ടന്നൂര്‍ നഗരത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ജനാധിപത്യപരമായ ശക്തമായ പ്രതിഷേധമെന്ന് എസ്എഫ്‌ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍ എത്തും മുന്‍പേ പ്രതിഷേധം തുടങ്ങുകയും കരിങ്കൊടിയുമായി റോഡിന്റെ വശത്ത് പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചിരുന്നു. മട്ടന്നൂരില്‍ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവര്‍ണര്‍ക്കെതിരെയാണ് എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുപോയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് ഇറക്കി വിട്ടത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞ് വാഹനത്തിന്റെ ചാവി ഊരിയൊടുത്തു.

ഇതേ തുടര്‍ന്ന് സ്ഥലത്ത് പൊലീസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കണ്ണൂരില്‍ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്നാണ് എസ്എഫ്‌ഐ പ്രഖ്യാപിച്ചിരിന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിനെതിരെ ഗവര്‍ണക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുകയായിരുന്നു. ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം മാസങ്ങളായി എസ്എഫ്‌ഐ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ നിരവധി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ജയിലിലായിരുന്നു.

Related Articles

Back to top button