IndiaLatest

സാങ്കേതികപരമായി വളരുന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഇടം നേടി തിരുവനന്തപുരം

“Manju”

സാങ്കേതികപരമായി വളരുന്ന നഗരങ്ങളുടെ ആഗോള പട്ടികയിൽ ഇടം നേടി തിരുവനന്തപുരം. ഭാവിയിൽ ബിസിനസ്സിനും സോഫ്റ്റ്‌വെയർ വികസനത്തിനും മുന്നിട്ട് നിൽക്കുന്ന ലോകമെമ്പാടുമുള്ള 24 ‘ഔട്ട്-ഓഫ്-ദി-ബോക്സ്’ നഗരങ്ങളുടെ പട്ടികയിൽ ആണ് തിരുവനന്തപുരം ഇടം നേടിയത്. ഗവേഷണ സ്ഥാപനമായ ബിസിഐ ഗ്ലോബൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് തിരുവനന്തപുരം ഇടം നേടിയത്.

മൂന്ന് ഭൂമിശാസ്ത്ര മേഖലകളിൽ നിന്നാണ് 24 നഗരങ്ങൾ തെരഞ്ഞെടുത്തത്. മൂന്ന് ഭൂമിശാസ്ത്രങ്ങളിൽ നിന്നും എട്ട് സ്ഥലങ്ങൾ പട്ടികപ്പെടുത്തി. കൊൽക്കത്തയും തിരുവനന്തപുരവും മാത്രമാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ.

അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, ഡിജിറ്റൽ ഹബ്ബുകൾ, ഹൈവേകൾ എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിലുള്ളതോ അല്ലെങ്കിൽ വികസനത്തിലുള്ളതോ ആയ നഗരങ്ങളാണ് പട്ടികയിലുള്ളത്.നല്ല കാലാവസ്ഥ, താരതമ്യേന നല്ല ജീവിത നിലവാരം, കുറഞ്ഞ ചെലവ് എന്നിവയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് വളർന്നുവരുന്ന 26 സ്റ്റാർട്ടപ്പ് ഹബ്ബുകളുടെ പട്ടികയിൽ അടുത്തിടെ തിരുവനന്തപുരവും കൊച്ചിയും ഇടംപിടിച്ചിരുന്നു.

Related Articles

Back to top button