IndiaLatest

വാങ്ക് വിളി ഉറക്കം കെടുത്തുന്നു വൈസ് ചാന്‍സിലര്‍

“Manju”

പ്രയാഗ് രാജ്: താമസസ്ഥലത്തിന് തൊട്ടടുത്തുളള പളളിയിലെ വാങ്ക് വിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയുമായി വൈസ് ചാന്‍സിലര്‍. അലഹാബാദ് സര്‍വകലാശാല വൈസ് ചാന്‍സിലറായ സംഗീത ശ്രീവാസ്തവയാണ് ജില്ലാ മജിസ്ട്രേറ്റിന് ഇതുസംബന്ധിച്ച്‌ നേരിട്ട് പരാതി നല്‍കിയത്. പ്രഭാതത്തിലുളള വാങ്ക് വിളി തന്റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ ജോലിയെയും ദോഷകരമായി ബാധിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഹൈകോടതി ഉത്തരവ് സൂചിപ്പിച്ച്‌ മൈക്കിലൂടെയുളള വാങ്ക് വിളി തടയണമെന്നാണ് വൈസ് ചാന്‍സിലറുടെ ആവശ്യം.ഉച്ചത്തിലുളള ശബ്ദം തനിക്ക് ദിവസം മുഴുവന്‍ തലവേദനയുണ്ടാക്കുന്നതായും ‘നിങ്ങളുടെ സ്വാതന്ത്ര്യം മറ്റുളളവരുടെ മൂക്കിന്‍ തുമ്ബുവരെ’ എന്ന മഹദ് വചനം ഓര്‍മിപ്പിച്ച സംഗീത ശ്രീവാസ്തവ താന്‍ ഏതെങ്കിലും മതത്തിനോ ജാതിക്കോ വംശത്തിനോ എതിരല്ലെന്നും പരാതിയില്‍ പറയുന്നു.

Related Articles

Check Also
Close
Back to top button